ബാർ കോഴ വിവാദം: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്

Jun 11, 2024 - 12:02
 0  5
ബാർ കോഴ വിവാദം: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്

കോട്ടയം: ബാർ കോഴ വിവാദത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. ഈ വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇടുക്കിയിലെ ബാറുമകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അർജുൻ അംഗമാണെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

അർജുൻ രാധാകൃഷ്ണന്റെ ഭാര്യയുടെ പിതാവ് ബാർ ഉടമയാണ്. അതേസമയം, മൂന്ന് പ്രാവശ്യം ഫോൺ വിളിച്ചിട്ടും അർജുൻ സഹകരിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിക്കുന്നു. സഹകരിക്കാത്തതിനാൽ നോട്ടീസ് നൽകേണ്ടി വന്നുവെന്ന് ക്രൈംബ്രാഞ്ച് അധികൃതർ വ്യക്തമാക്കുന്നു.