ദിവസങ്ങൾ നീണ്ട തിരച്ചിലിനിടെ സിസിടിവിയിൽ കുടുങ്ങിയ വിരുതനെ കണ്ട് നാട്ടുകാർ ഞെട്ടി.

Jul 21, 2024 - 11:39
Jul 21, 2024 - 11:40
 0
ദിവസങ്ങൾ നീണ്ട തിരച്ചിലിനിടെ സിസിടിവിയിൽ കുടുങ്ങിയ വിരുതനെ കണ്ട് നാട്ടുകാർ ഞെട്ടി.

കോഴിക്കോട്ട് ഒളിഞ്ഞുനോട്ടം പതിവായതോടെ നാട്ടുകാർ ബുദ്ധിമുട്ടി ആവുകയും കള്ളനെ പിടിക്കാൻ വേണ്ടി നാട്ടുകാർ എല്ലാവരും കൂടി ചേർന്ന് വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് അന്വേഷണം തുടങ്ങി. ദിവസങ്ങൾ നീണ്ട തിരച്ചിലിനിടെ സിസിടിവിയിൽ കുടുങ്ങിയ വിരുതനെ കണ്ട് നാട്ടുകാർ ഞെട്ടി. വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിൻ തന്നെയായിരുന്നു വീഡിയോയിലുള്ളത്.

WhatsApp Group Join Now
Telegram Group Join Now
WhatsApp Group Join Now
Telegram Group Join Now

കോഴിക്കോട് കൊരങ്ങാടാണ് സംഭവം. രാത്രികാലത്ത് മതിലിൽ ചാടിക്കടന്ന് കിടപ്പു മുറിയിൽ ഒളിഞ്ഞു നോട്ടം സഹിക്കാനാകാതെ വന്നതോടെയാണ് പ്രദേശവാസികൾ സംഘടിച്ച് തിരച്ചിൽ തുടങ്ങിയത്. തിരച്ചിൽ ഏകോപിപ്പിക്കുക ലക്ഷ്യമിട്ട് വാട്‌സാപ്പ് ഗ്രൂപ്പും രൂപീകരിച്ചു.

ഏറെ ദിവസം തിരഞ്ഞെങ്കിലും ആളെ കണ്ടെത്താനായില്ല. ഇതിനിടെ ഒരു വീട്ടിലെ സിസിടിവിയിൽ ഒളിഞ്ഞുനോട്ടക്കാരൻ്റെ ദൃശ്യം പതിഞ്ഞു. വീഡിയോ പരിശോധിച്ചപ്പോഴാണ് കള്ളൻ കപ്പലിൽ തന്നെയാണെന്ന് നാട്ടുകാർ തിരിച്ചറിഞ്ഞത്.

വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിനായ യുവാവ്, ഗ്രൂപ്പിലെ ചർച്ചകൾ മനസ്സിലാക്കിയാണ് ഓരോ വീടുകളിലും കയറിയിരുന്നത്. ആ വീട്ടിൽ സിസിടിവിയുള്ളത് യുവാവിൻ്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. പരാതിയില്ലാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.