ക്ഷീര വികസന വകുപ്പിന്റെ കീഴിൽ അനലിസ്റ്റ് ജോലി ഒഴിവ്

Jul 4, 2024 - 00:00
 0  34
ക്ഷീര വികസന വകുപ്പിന്റെ കീഴിൽ അനലിസ്റ്റ് ജോലി ഒഴിവ്

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജോലി വിവരങ്ങൾ:

  • ഒഴിവുകളുടെ എണ്ണം: രണ്ട്
  • യോഗ്യത: എം.ടെക് (ഡയറി കെമിസ്ട്രി)/ ബി.ടെക് (ഡയറി ടെക്നോളജി)/ എം.എസ്‌സി (ബയോകെമിസ്ട്രി)
  • പ്രവൃത്തിപരിചയം: വെള്ളത്തിന്റെ IS 10500 പ്രകാരമുള്ള പരിശോധനയിൽ ഒരു വർഷം, എഎഎസ്, ഐസിപി എംഎസ്, ജിസി, എച്ച്പിഎൽസി ഉപകരണങ്ങളുടെ പ്രവർത്തനത്തിൽ പ്രായോഗിക പരിചയം.
  • അഭികാമ്യം: എൻഎബിഎൽ അംഗീകൃത ലാബിലുള്ള പ്രവൃത്തിപരിചയം
  • പ്രായപരിധി: 18-40 വയസ്സ്
  • പ്രതിമാസ വേതനം: 30,000 രൂപ (കൺസോളിഡേറ്റഡ്)
  • നിയമനം: അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂലൈ 8, വൈകിട്ട് 5 മണി

അപേക്ഷകൾ അയക്കേണ്ട വിലാസം: ജോയിന്റ് ഡയറക്ടർ/ക്വാളിറ്റി മാനേജർ,
സ്റ്റേറ്റ് ഡയറി ലബോറട്ടറി,
ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്,
പട്ടം,
തിരുവനന്തപുരം - 695 004.

ഇ-മെയിൽ: statedairylaboratary@gmail.com
വെബ്സൈറ്റ്: dairydevelopment.kerala.gov.in