കുടുംബശ്രീയില്‍ താല്‍ക്കാലിക ജോലി നേടാം.. ഇന്ന് വന്ന സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

Jul 3, 2024 - 14:53
 0  47
കുടുംബശ്രീയില്‍ താല്‍ക്കാലിക ജോലി നേടാം.. ഇന്ന് വന്ന സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ താത്കാലിക ജോലികൾ

കേരള സർക്കാരിന്റെ കീഴിൽ പി‌എസ്‌സി പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളിൽ താൽക്കാലിക ജോലി നേടാൻ അവസരം ലഭ്യമാണ്. താഴെപ്പറയുന്ന ജോലികൾക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അതാത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.

വർക്കല താലൂക്ക് ആസ്ഥാന ആശുപത്രി

വർക്കല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, എക്സറേ ടെക്നീഷ്യൻ, ഡ്രൈവർ, ഇലക്ട്രീഷ്യൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അഭിമുഖത്തിനുള്ള തീയതികൾ താലൂക്ക് ആശുപത്രിയിൽ തീരുമാനിച്ചിരിക്കുന്നു.

  • ഫാർമസിസ്റ്റ്: ജൂലൈ 10
  • ലാബ് ടെക്നീഷ്യൻ: ജൂലൈ 11
  • എക്സറേ ടെക്നീഷ്യൻ: ജൂലൈ 12
  • ഡ്രൈവർ: ജൂലൈ 17
  • ഇലക്ട്രീഷ്യൻ: ജൂലൈ 17

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ രേഖകളുമായി വാക്ക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 0470 2080088, 8590232509, 9846021483 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. റിപ്പോർട്ടിങ് സമയം രാവിലെ 10ന്.

പാപ്പിനിശ്ശേരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി

പാപ്പിനിശ്ശേരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിൽ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിൽ നിയമനം നടത്തുന്നു. ജി.എൻ.എം/ ബി.എസ്.സി നഴ്‌സിങ് ആണ് യോഗ്യത. താല്പര്യമുള്ളവർ ജൂലൈ ഒന്നിന് രാവിലെ 11 മണിക്ക് പാപ്പിനിശ്ശേരി ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിൽ നടക്കുന്ന അഭിമുഖത്തിന് സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഹാജരാകണം. ഫോൺ: 0497 2787644.

എറണാകുളം ജില്ലയിൽ മാനേജര്‍ തസ്തിക

എറണാകുളം ജില്ലയിൽ സംസ്ഥാന അർദ്ധസർവകാർ സ്ഥാപനത്തിൽ മാനേജര്‍ (പേഴ്‌സണല്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍) തസ്തികയിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫസ്റ്റ്‌ ക്ലാസ് ബി‌ടെക്, ബി‌ഇ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ബിരുദം, എം‌ബി‌എ യോഗ്യതകളും എട്ട് വർഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായപരിധി 18-45. ഉദ്യോഗാർത്ഥികൾ ജൂലൈ 10നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയൻസ്

ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിൽ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിൽ ഒഴിവുണ്ട്. ബി‌എസ്‌സി കമ്പ്യൂട്ടർ സയൻസ്/ ബി‌സിഎ/ പി‌ജി‌ഡി‌സിഎ യോഗ്യതയുള്ള താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ മൂന്നിന് രാവിലെ 10.30ന് ചീമേനി പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 8547005052, 9447596129.

ധനകാര്യ വകുപ്പ്

ധനകാര്യ വകുപ്പിലെ ഇ-ഗവേര്‍ണൻസ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ (ഐ.ടി.ഐ സോഫ്റ്റ്‌വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം. അപേക്ഷകൾ ജൂലൈ 20നകം ലഭിക്കണം. ബി.ഇ/ ബി.ടെക്, എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എം.എസ്‌സി ആണ് യോഗ്യത. കുറഞ്ഞത് മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് പ്രവൃത്തിപരിചയം വേണം. പ്രതിമാസം 40000 – 50000 രൂപ വേതനം ലഭിക്കും.

ചെമ്പിലോട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി

ചെമ്പിലോട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിൽ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിൽ കരാര്‍ നിയമനം നടത്തുന്നു. ജി‌എൻ‌എം/ ബി‌എസ്‌സി നഴ്‌സിങ്, കേരള നഴ്‌സിങ് ആൻഡ് മിഡ്‌വൈഫ് കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായം 40 വയസിൽ താഴെ. താത്പര്യമുള്ളവർ ജൂലൈ എട്ടിന് രാവിലെ 11 മണിക്ക് ചെമ്പിലോട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോൺ: 0497 2822042, 8921991053.

മിഷന്‍ വാത്സല്യ

വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള മിഷൻ വാത്സല്യ പദ്ധതിയുടെ ഭാഗമായി ജില്ലാ ബാല സംരക്ഷണ യൂണിറ്റിലേക്ക് കൗൺസിലറെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സോഷ്യൽ.വർക്ക്/ സോഷ്യോളജി/ സൈക്കോളജി/ പബ്ലിക് ഹെൽത്ത്/കൗൺസിലിങ് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ കൗൺസിലിങ് ആൻഡ് കമ്മ്യൂണിക്കേഷനിലുളള പി.ജി ഡിപ്ലോമയാണ് യോഗ്യത. കൗൺസിലിങ് മേഖലയിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. സ്ത്രീകളുടെയും കുട്ടികളുടെയും മേഖലയിലുള്ള പ്രവൃത്തി പരിചയത്തിന് മുൻഗണന ലഭിക്കും. 2024 ജൂലൈ ഒന്നിന് 40 വയസ്സ് കവിയരുത്. ഉദ്യോഗാര്‍ഥികൾ വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ ആറിന് രാവിലെ 10.30 ന് മഞ്ചേരി കച്ചേരിപ്പടി മിനി സിവിൽ സ്റ്റേഷനിൽ പ്രവര്‍ത്തിക്കുന്ന ജില്ലാ ബാല സംരക്ഷണ ഓഫീസറുടെ കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

കുടുംബശ്രീ

കുടുംബശ്രീ ജില്ലാ മിഷൻ ജില്ലയിൽ അഞ്ച് ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി ആങ്കർ, സീനിയർ സിആർപി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 40 വയസ് അധികരിക്കാത്ത കുടുംബശ്രീ/ഓക്സിലറി/ കുടുംബാംഗങ്ങളായ സ്ത്രീകൾക്ക് അപേക്ഷിക്കാം. വെള്ളമുണ്ട, മുട്ടിൽ, നൂൽപ്പുഴ, പടിഞ്ഞാറത്തറ, പനമരം ക്ലസ്റ്ററുകളിലേക്കാണ് നിയമനം. ഐ.എഫ്.സി ആങ്കര്‍ തസ്തികയിൽ ഡിഗ്രി/ഡിപ്ലോമ അഗ്രികള്‍ച്ചര്‍/എലൈഡ് സയന്‍സസ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സീനിയർ സിആർപിക്ക് കൃഷി സഖി/പശുസഖി/അഗ്രി സിആർപിയായി രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. അപേക്ഷകർ അതത് ബ്ലോക്കിൽ താമസിക്കുന്നവരായിരിക്കണം. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത പ്രവൃത്തി പരിചയം സർട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം ജൂലൈ 20നകം കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ നൽകണം. ഫോൺ: 04936-299370, 9562418441.